ചാവക്കാട്: തിരുവത്രയിൽ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിന്റെ പേരിൽ ചാവക്കാട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി സക്കറിയയുടെ പേരിലാണ്‌ കേസ്. പതിനഞ്ചുകാരിയായ ബാലികയെ ഇയാൾ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി