ചാവക്കാട് : പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് എസ് എഫ് ഐ നേതാവ് കെ എസ് യു പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. കെ എസ് യു പ്രവർത്തകനായ ബ്ലാങ്ങാട് സ്വദേശി വിഷ്ണു (21)വിനാണ് മർദ്ദനമേറ്റത്. ചെവിക്കു പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ മർദിച്ച എസ് എഫ് ഐ നേതാവ് ഹസ്സൻ മുബാറക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മണത്തലയിൽ വെച്ച് വിഷ്ണുവും സുഹൃത്തും തമ്മിൽ വഴക്കുണ്ടാവുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിളിച്ചതിനെ തുടർന്നാണ് വിഷ്ണു സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷൻ വളപ്പിൽ പോലീസ് അകത്തേക്ക് വിളിക്കുന്നതും കാത്ത് നിന്ന വിഷ്ണുവിനെ പോലീസുകാർ നോക്കി നിൽക്കെയാണ് ഹസ്സൻ മുബാറക് മർദിച്ചത്