ചാവക്കാട് : പെരുന്നാൾ ദിനത്തിൽ ഗുരുവായൂരിലെ അനാഥകൾക്ക് വിശപ്പകറ്റാൻ ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ രംഗത്തിറങ്ങി. ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലുമായി ജീവിക്കുന്ന നൂറോളം അനാഥകൾക്കും രോഗികൾക്കുമാണ് ഷെൽട്ടർ പെരുന്നാൾ വിരുന്ന് സംഘടിപ്പിച്ചത്. ഒരു നേരത്തെ അന്നത്തിന്  മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടേണ്ടി വരുന്നവരെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മാന്യമായി തങ്ങളോടൊപ്പം ക്ഷണിച്ചിരുത്തി വിഭവസമൃദ്ധമായ കോഴി ബിരിയാണിയും അനുബന്ധ ഭക്ഷണങ്ങളും നൽകിയാണ് ഷെൽട്ടർ പ്രവർത്തകർ തികച്ചും മാതൃകാപരമായി പെരുന്നാൾ ആഘോഷിച്ചത്. ഗുരുവായൂർ ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് മുസ്ലീംലീഗ് പാർട്ടി നേതാവ്‌  ആർ.വി.അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ രക്ഷാധികാരിയും കെ.എം.സി.സി. അബൂദാബി- തൃശൂർ ജില്ലാ പ്രസിഡന്റുമായ കെ.കെ.ഹംസക്കുട്ടി മുഖ്യ അതിഥിയായിരുന്നു. ഷെൽട്ടർ പ്രസിഡന്റ് ടി.കെ.അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി. ഗുരുവായൂർ മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഷെൽട്ടർ ജനറൽ സെക്രട്ടറി പി.കെ.ബഷീർ, ഗൾഫ് ചാപ്റ്റർ പ്രസിഡന്റ് സി.ബി.എ.ഫത്താഹ്, നേതാക്കളായ എം.കെ.അബ്ദുൾ ഹമീദ് (മസ്ക്കത്ത്) ഷറഫുദ്ധീൻ പണ്ടാരി (സൗദി) ടി.എസ്.നബീൽ (അജ്മാൻ) ഹനീഫ് ചാവക്കാട്, ഷാഹു ഗുരുവായൂർ, സി.സി.മുഹമ്മദ്, പി.എ.ഹനീഫ, കെ.ഐ.നൂർദ്ധീൻ, യൂത്ത് വിംഗ് പ്രസിഡൻറ് എ.കെ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. സി.ബി.അശ്റഫ്, കെ.എം.ഹുസൈൻ, താജുദ്ധീൻ കരിമ്പി, പി.കെ കമറുദ്ധീൻ, ഷാജഹാൻ തൊട്ടാപ്പ്, പി.വി.പ്രകാശൻ, സൻസാർ കെട്ടുങ്ങൽ, സി.സി ഷാഹിദ്, ഷഫീഖ്ഹുസൈൻ, അത്തുചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.