ചാവക്കാട് : തകര്‍ന്നുകിടക്കുന്ന ദേശീയപാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ്‌ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയപാത ഉപരോധിച്ചു.
ചാവക്കാട് ചേറ്റുവ റോഡില്‍ തെക്കഞ്ചേരിയില്‍ തകര്‍ന്നു കിടക്കുന്ന റോഡ്‌ ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു.
പ്രതിഷേധസമരം സിപിഐ ജില്ലാ എക്സിക്യുട്ടീവ്‌ അംഗം കെ.കെ.സുധീരന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ്‌ ബഷീര്‍, സെക്രട്ടറിയേറ്റംഗം കെ.എ ജേക്കബ്‌, എഐവൈഎഫ്‌ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.പി.നാസര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട്‌ എം.എസ്‌.സുബിന്‍, സെക്രട്ടറി അഭിലാഷ്‌ വി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.