കടലിൽ കാണാതായ സഹൽ

കടലിൽ കാണാതായ സഹൽ

ബ്ലാങ്ങാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ അപകടത്തിൽ പെട്ടു.
ഇന്ന്  വൈകീട്ട് 5 മണിക്ക് കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളിൽ രണ്ട് പേരാണ്  അപകടത്തിൽ പെട്ടത്.   പട്ടാമ്പി കറുക പുത്തൂർ പള്ളിപ്പാടം സ്വദേശികളായ സുബൈർ (20), പാലക്കപ്പറമ്പിൽ സുഹൃത്ത് സഹൽ (20) വടനിപ്പറമ്പിൽ  എന്നിവരെയാണ് കാണാതായത്.

സുബൈറിനെ ചാവക്കാട്പോലീസും നാട്ടുകാരും എടക്കഴിയൂർ ലൈഫ് കെയർ  പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി, മുതുവട്ടൂർ രാജാ ഹോസ്പിറ്റലിലും തുടർന്ന് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.  സഹലിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

ഫോട്ടോ : കടലിൽ നിന്നും രക്ഷപ്പെടുത്തിയ സുബൈറിനെ ആസ്പത്രയിലേക്ക് കൊണ്ടുപോകുന്നു.