അണ്ടത്തോട് : അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജീവനക്കാരുടെ കുറവ് മൂലം ആധാരം രജിസ്‌ട്രേഷന് എത്തുന്നവര്‍ ദുരിതത്തിലായി.
റജിസ്ട്രാര്‍ ഉള്‍പ്പെടെ ഓഫീസില്‍ രണ്ടു പേരുടെ കുറവാണുള്ളത്. രണ്ട് ക്ലാര്‍ക്കുമാര്‍ മൂന്ന് മാസം മുന്‍പ് സ്ഥലം മാറിപ്പോയിരുന്നു. ചാവക്കാട്, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്ന് ഓരോ ക്ലാര്‍ക്ക് മാരെ നിയമിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇവരെ തിരിച്ചു വിളിച്ചു. ഇതോടെ ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റിയെന്ന് ജീവനക്കാര്‍ പറയുന്നു. രജിസ്‌ട്രേഷന്‍ നടത്തിയ ആധാരങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇപ്പോള്‍ ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. നാല് ദിവസം കൊണ്ട് ലഭിക്കേണ്ട കുടിക്കടം സര്‍ട്ടിഫിക്കറ്റിന് ഒരാഴ്ചയിലേറെയായി ഓഫിസ് കയറിയിറങ്ങുകയാണെന്ന് അപേക്ഷകര്‍ പറയുന്നു.