ചാവക്കാട്: എസ്.ഐ.ഒ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു. എങ്ങിനെ പരീക്ഷകളെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ എസ് ഐ ഒ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടികളുടെ ഏരിയാ തല ഉദ്ഘാടനം ഏരിയാ സെക്രട്ടെരിയറ്റ് അംഗം യാസര്‍ അബ്ദുല്‍റസാഖ് നിര്‍വഹിച്ചു.
പ്രധാനാധ്യാപിക ഉഷ അധ്യക്ഷത വഹിച്ചു. അഫ്സൽ കൈപ്പമംഗലം (സി ഇ ആര്‍ ഡി ഡയറക്ടർ) പരീക്ഷ പരിശീലന ക്ലാസ് നിർവ്വഹിച്ചു. അധ്യാപകരായ മുഹമ്മദ് നിയാസ്, നബീസ എന്നിവർ സംസാരിച്ചു.