ചാവക്കാട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ തൃശൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കായി സംഘടിപ്പിക്കുന്ന നേതൃ ശിൽപശാല അകലാട്‌ എം.ഐ.സി ഇംഗ്ലീഷ്‌ സ്കൂളിൽ തുടങ്ങി.
ജില്ലാ സെക്രട്ടറിമാർ, വിവിധ ഉപസമിതി ചെയർമാൻ, കൺവീനർമാർ, 13 മേഖലയിൽ നിന്നുള്ള പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, വർക്കിങ് സെക്രട്ടറി തുടങ്ങിയവരാണു ശിൽപശാലയിൽ പങ്കെടുക്കുന്നത്‌.
വെള്ളിയാഴ്ച്ച വൈകുന്നേരം നാലിനു നടന്ന ഉദ്ഘാടന സംഗമത്തിൽ ത്രീസ്റ്റാർ കുഞ്ഞിമുഹമ്മദ്‌ ഹാജി പതാക ഉയർത്തി. സംഗമം സമസ്ത ജില്ലാ ട്രഷറർ പി.ടി.കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹംസ ഹാജി അകലാട്‌, ഷറഫുദ്ദീൻ ദാരിമി ഖത്തർ, കുഞ്ഞിമൊയ്തു ഹാജി വടക്കേക്കാട്‌ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ സി.എച്ച്. ത്വയ്യിബ്‌ ഫൈസി, അമീൻ കൊരട്ടിക്കര, ഷാഹുൽ പഴുന്നാന, നജീബ്‌ അസ്‌ഹരി എന്നിവർ സംസാരിച്ചു. ശനിയാഴ്ച്ച നടക്കുന്ന സെഷനുകളിൽ ഹാഫിസ്‌ ഫിറോസ്‌ നദ്‌വി, നിസാം പാവറട്ടി, ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബഷീർ ഫൈസി ദേശമംഗലം, റഷീദ്‌ ഫൈസി വെള്ളായിക്കോട്‌ എന്നിവർ നേതൃത്വം നൽകും.