ചേറ്റുവ: സംസ്ഥാന വ്യാപകമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടവരെ സാമൂഹ്യമായി ഉയർത്തി കൊണ്ട് വരുന്ന പദ്ധതിയാണ് സ്നേഹിത കോളിംഗ് ബെൽ. പദ്ധതിയുടെ കടപ്പുറം ഗ്രാമ പഞ്ചായത്ത് തല ഭവനസന്ദർശനത്തിന്ന് ഏഴാം വാർഡ് അടിതിരുത്തിയിൽ സി ഡി എസ് ചെയർ പേഴ്സൺ ഖൈറുന്നിസ നേർതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, വാർഡ്‌ മെമ്പർ ഷാലിമ സുബൈർ, പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ റസിയ അമ്പലത്ത് കുടുംബശ്രീ അംഗങ്ങളായ അസീന, സക്കീന, റെസിയ റഷീദ്, റംസിയ, സജ്ന, തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ : സ്നേഹിത കോളിംഗ് ബെൽ വാരാചരണത്തിന്റെ ഭാഗമായി കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ് ഭവന സന്ദർശനം നടത്തി സംസാരിക്കുന്നു