ചാവക്കാട് : നസീർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ പുന്നയൂർക്കുളം വെസ്റ്റ് മേഖല കമ്മിറ്റി അണ്ടത്തോട് വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.കെ. മുബാറക്ക് നിർവ്വഹിച്ചു.
പുന്നയൂർക്കുളം മേഖലയിലെ സി പി എം നേതാവായിരുന്ന നസീറിന്റെ അഞ്ചാം ചരമ വാര്ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഖാവ് എ ഡി ധനീപ്, സി പി ഐ എം ലോക്കൽ സെക്രട്ടറി സഖാവ് എം കെ ബക്കർ, ഗ്രാമപഞ്ചായത്തു പതിനേഴാം വാർഡ് മെമ്പർ വി നൗഷാദ്, മേഖലാ ഭാരവാഹി പി ബി ഷാഹിദ്, വി എ ഹബീൽ എന്നിവർ സംസാരിച്ചു.
മേഖല പ്രസിഡന്റ്‌ അഷ്‌കർ മുക്രിയകത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
സെക്രട്ടറി എം ബി സുജീഷ് സ്വാഗതവും ട്രഷറർ ശ്രീജിത്ത് ശ്രീധരൻ നന്ദിയും പറഞ്ഞു