ചാവക്കാട്: മാസങ്ങളായി കാത്തിരുന്ന ദേശീയ പാത അറ്റ കുറ്റ പണി ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ പൊതു ജനത്തെ അണിനിരത്തി നേരിടുമെന്ന് ദേശീയ പാത സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.

ദേശീയ പാതയുടെ നേരത്തെ നടത്തിയ പണിയിൽ പൊതു ജനങ്ങളിൽ നിന്നും വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇപ്പോൾ മൈന്റെനൻസ്‌ വർക്കിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പല ഭാഗങ്ങളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിൽ കരാറുകാരെ നേരിൽ കണ്ടു പൊതു ജന ആശങ്ക ഉൾപ്പെടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായി സംരക്ഷണ സമിതി പ്രവർത്തകർ അറിയീച്ചു.

അണ്ടത്തോട് വരെ ഇപ്പോൾ നടക്കുന്ന റോഡ് വർക്കിൽ എവിടെയെങ്കിലും അപാകത ഉണ്ടെന്ന് തോന്നുന്ന പക്ഷം അതിൽ ഇടപെടുവാനും ആവശ്യമായ നിർദേശം നൽകുവാനും തയ്യാറാണ്. ഓരോ പ്രദേശങ്ങളിലും നടക്കുന്ന പണിയിൽ ജാഗ്രത കാണിക്കുവാൻ നാട്ടുക്കാർ മുന്നോട്ട് വരണണമെന്നും പണിയിലെ അപാകതകൾ ബന്ധപ്പെട്ടവരെ ചൂണ്ടിക്കാണിക്കണമെന്നും അഭ്യർത്ഥിച്ചു.