ചാവക്കാട്: യുഎഇയിലെ മന്ദലംകുന്ന് പ്രവാസികളുടെ കൂട്ടായ്മയായ സൗഹൃദം മന്ദലംകുന്നിന്റെ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ദുബൈ ഖിസൈസിൽ നെല്ലറ റെസ്റ്റോറന്റിൽ വെച്ച് നടന്നു. മൊയ്തുണ്ണി ആലത്തയില്‍ ഉദ്ഘാടനം ചെയ്തു. ബക്കര്‍ തെക്കാത്ത് അധ്യക്ഷത വഹിച്ചു. ഷിഹാബ് കടവില്‍, മുജീബ് റഹ്മാന്‍ എടയൂര്‍, എം സി ഫൈസല്‍, ബാദുഷ മൊയ്തു, ഹംസ, ഷാഹുല്‍ തെക്കാത്ത്, അജിതന്‍, അലി കോഞ്ചാടത്ത്, ഹൈദര്‍ അലി, ഷാജി ഹംസ, റാസിക് തേച്ചന്‍, റഫീഖ് അലി, സര്‍ജീസ് അലി, ബിനേഷ്, ബിത്തേഷ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി മുജീബ് റഹ്മാന്‍ എടയൂര്‍ (പ്രസിഡണ്ട്), അലി കോഞ്ചാടത്ത്, ബിത്തേഷ് വലിയകത്ത്, ഹുസൈന്‍ കൂളിയാട്ട് (വൈസ് പ്രസിഡന്റുമാര്‍), ബാദുഷ മൊയ്തു (ജനറല്‍ സെക്രട്ടറി), അസലം അലി, റിഷാഫ്, അബ്ദുല്‍ അസീസ് (സെക്രട്ടറിമാര്‍), വി എം എ സലാം (ട്രഷറര്‍), എം സി ഫൈസല്‍ (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), മുഹമ്മദ് സാബിക് (മീഡിയ കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.