ചാവക്കാട് : പ്രസ്‌ഫോറം ഹാളില്‍ സൗണ്ട് സിസ്റ്റം സ്ഥാപിച്ചു. ഐ എന്‍ എല്‍ നേതാവും പൊതുപ്രവര്‍ത്തകനുമായ ബ്‌ളാങ്ങാട് ബീച്ച് സ്വദേശി സി കെ കാദറാണ് സൗണ്ട് സിസ്റ്റം സംഭാവന  ചെയ്തത്. പ്രസ്‌ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ കാദര്‍ സിസ്റ്റം പ്രസിഡന്റ് റാഫി വലിയകത്തിന് കൈമാറി. വൈസ് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . കെ ടി വിന്‍സെന്റ് , ഖാസിം സെയ്ദ് , ഇ എം ബാബു , എം വി ഷെക്കീല്‍ , സി ടി ക്‌ളീറ്റസ് , സനൂപ് എന്നിവര്‍ സംബന്ധിച്ചു.