കടപ്പുറം: പഞ്ചായത്ത് വിജയ തീരം പദ്ധതിയില്‍ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചയാത്തംഗം ഹസീന താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ വി.എം മനാഫ്, അംഗങ്ങളായ പി.വി ഉമര്‍കുഞ്ഞി, പി.എ അഷ്കറലി, ഷരീഫ കുന്നുമ്മല്‍, ശീബ രതീഷ്, എം.കെ ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.