ഗുരുവായൂര്‍: സെന്റ് ആന്റണീസ് ഇടവകയിലെ ബൈബിള്‍ കണ്‍വെന്‍ഷന്‍ അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷന് മുന്നോടിയായി പതാക ഉയര്‍ത്തി. ഫാ. മാത്യു കുറ്റിക്കോട്ടയില്‍, ഫാ. വര്‍ഗീസ് പോള്‍, വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ബ്രദര്‍ പാപ്പച്ചന്‍ പള്ളത്തിന്റെ നേതൃത്വത്തിലാണ് അഞ്ച് ദിവസങ്ങളിയായി വൈകീട്ട് അഞ്ച് മുതല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. തിങ്കളാഴ്ച മാര്‍ ജേക്കബ് തൂങ്കുഴി സന്ദേശം നല്‍കും. ചൊവ്വാഴ്ച ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കും. ജൂബിലി സ്മാരക ഹാളിന്റെ വെഞ്ചരിപ്പും നടക്കും. കൈക്കാരന്മാരായ പി.ഐ. വര്‍ഗീസ്, ജോയ് തോമസ്, എം.എ. സോളമന്‍, കണ്‍വീനര്‍ ഫ്രാന്‍സിസ് ചീരന്‍, ജോ. കണ്‍വീനര്‍ റോസിലി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികളാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.