Header

മോഷ്ടാവിനെ പിടികൂടി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

santhoshkumar arrestഗുരുവായൂര്‍ : വീട് വൃത്തിയാക്കാനെത്തി അലമാരയില്‍ നിന്ന് ആറേ മുക്കാല്‍ പവന്റെ മാല മോഷ്ടിച്ചയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംത്തിട്ട കോന്നി സ്വദേശി സന്തോഷ്‌കുമാറിനെയാണ് ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ യു.എച്ച് സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വടക്കേ നടയില്‍ ഗോപി പിഷാരടിയുടെ വീട്ടില്‍ നിന്നാണ് മാല മോഷ്ടിച്ചത്. കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. മാല നഷ്ടപെട്ടുവെന്ന് കാണിച്ച് വീട്ടുകാര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രി ക്ഷേത്രപരിസരത്ത് നിന്ന് സംശയാസ്പദമായ രീതിയില്‍ സന്തോഷ്‌കുമാറിനെ മാലയുമായി പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്.  ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എ.എസ്.ഐ പി. അറുമുഖന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്.അനില്‍കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.