ചേറ്റുവ: ചേറ്റുവയിലെ ഡിവൈഡർ പൊളിച്ചു തുടങ്ങി. പാലത്തിലെ ടോൾ പിരിവിന്റെ സൗകര്യാർത്ഥം ഏകദേശം 30 വർഷം മുൻപ് പാലത്തിന്റെ നൂറ് മീറ്റർ മാറി റോഡിന്റെ സെന്ററിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് അപകടം നിത്യസംഭവമായതിനെ തുടർന്നാണ് പൊളിച്ചു മാറ്റുന്നത്.
ഡിവൈഡറുകൾ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സംഘടനകളും നാളുകളായി നിരവധി പരാതികളാണ് അധികൃതർക്ക് നൽകിയിട്ടുള്ളത്.