ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സ വത്തിൽ ഒപ്പന മത്സരത്തിൽ എ ഗ്രേയ്‌ഡ്‌ ലഭിച്ച ടീമിലെ അംഗമായ എം ആർ ആർ എം സ്കൂൾ വിദ്യാർഥി ഷിഫ്ന ഷെറി നെ തിരുവത്ര യുവജന കലാ കായിക സാംസ്കാരിക വേദി ഇ എം എസ് നഗറിന്റെ നേതൃത്വത്തിൽ ആദരിച്ചു.
നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം ഉദ്ഘാടനം ചെയ്തു. ടി എം ഹനീഫ, എം ജി കിരൺ, കെ എച്ച് ഷാഹു, മേത്തി റസാക്, കെ ഫൈസൽ, നൂർദ്ധീൻ, നിമിൽ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ടി.എം ഷഫീക്ക്‌ അധ്യക്ഷത വഹിച്ചു. രാമി സത്താർ സ്വാഗതവും പി ജംഷാദ് നന്ദിയും പറഞ്ഞു.