ചാവക്കാട് : ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത രണ്ടു ഇനങ്ങളിലും നേട്ടം കൊയ്തു ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ.
ഹൈ സ്കൂൾ വിഭാഗം ഒപ്പനയിലും,
ഹയർ സെക്കന്ററി ഉർദു കവിതാ രചനയിലുമാണ് വിദ്യാർഥികൾ എ ഗ്രേഡ് നേടിയത്.
IMG-20181209-WA0196തബ്ഷീർ അലിബിൻ ബഷീറാണ് ഉർദു കവിതാ രചനയിൽ എ ഗ്രേയ്‌ഡ്‌ കരസ്ഥമാക്കിയത്.
റിയ അഷറഫ്, അൻസിയ സുധീർ, ഫൻസിയ എൻ കെ, ഫർസാന എൻ കെ, ഹിബ എ എസ്, ശിഫ പി ബി, ദിന ഫാത്തിം ടി കെ, ഷിഫ്‌നാ ഷെറിൻ, നിംഷിദ എ ആർ, അയിഷ കെ എസ് എന്നിവരുടെ സംഘമാണ് ഒപ്പനയിൽ വിജയം നേടിയത്.