എടക്കഴിയൂർ: അതിർത്തി പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.
ഗുരുതരമായ പരിക്കേറ്റ എടക്കഴിയൂർ ആനത്തലമുക്ക് കേരന്റെ കത്ത് മൂസ (60) യെ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിലും തുടർന്ന് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. മത്സ്യക്കച്ചവടക്കാരനാണ് മൂസ. ബൈക്കിൽ മത്സ്യ വില്പന നടത്തുന്നതിനിടെയാണ് അപകടം. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. എടക്കഴിയൂർ ലൈഫ്കെയർ പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി.