ചാവക്കാട് : ചക്കംകണ്ടം മാലിന്യം പരിഹാരം ഇനിയും വൈകിക്കൂടാ വായ് മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കം ദുരിതം അനുഭവിക്കുന്ന ജനങ്ങൾ മാലിന്യം കെട്ടിക്കിടക്കുന്ന തോടിന്റെ കരയിൽ മനുഷ്യച്ചങ്ങലയും ബഹുജന പ്രക്ഷോഭവും സംഘടിപ്പിക്കും.

നാളെ വൈകുന്നേരം നാലുമണിക്ക് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ വായ് മൂടിക്കെട്ടി സമരത്തിൽ പങ്കെടുക്കുമെന്ന്
പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, സെക്രട്ടറി കേ പി അഷ്റഫ്, ട്രഷറർ വി പി സുഭാഷ്, അനീഷ് പാലയൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബഹുജന സംഗമത്തിൽ വെച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനുള്ള ഭീമ ഹർജിയിലേക്ക് ഒപ്പുകൾ ശേഖരിക്കും. സ്ത്രീകളും, കുട്ടികളുമടക്കമുള്ള സംഘം പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും. പരിസ്ഥിതി, പൗരാവകാശ, രാഷ്ട്രിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിലും, ചങ്ങലയിലും പങ്കാളികളാകും.