ചാവക്കാട് : ചാവക്കാട് നഗരത്തിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് യുവാവ് ഷോക്കേറ്റ് മരിച്ച വെള്ളക്കെട്ടിൽ തെരുവ് നായകളുടെ ജഡവും.
രണ്ടു തെരുവ് നായകളുടെ ജഡമാണ് ഷോക്കേറ്റ് ചത്ത നിലയിൽ വെള്ളക്കെട്ടിൽ കിടക്കുന്നത്.
ചാവക്കാട് ഏനാമാവ് റോഡിൽ എം കെ സൂപ്പർമാർക്കറ്റിനു മുന്നിൽ ഇന്ന് പുലർച്ചെയാണ് പാലപ്പെട്ടി സ്വദേശി തെക്കൂട്ടിൽ ശംസുദ്ധീന്റെ മകൻ ഷാരിഖ് ഷോക്കേറ്റ് മരിച്ചത്.
യുവാവ് അപകടത്തിൽ പെട്ടത് കണ്ട് എത്തിയതാവാം നായ്ക്കൾ എന്നാണ് കരുതുന്നത്.