ഒരുമനയൂര്‍ : പട്ടാപകൽ ആടിനെ നായ്ക്കൾ കടിച്ചു കൊന്നു. മറ്റൊന്നിനെ മാരകമായി പരിക്കേല്പിചു. ഒരുമനയൂർ നാലാം വർഡ് അമ്പലതാഴം കറുപ്പം വീട്ടിൽ അബ്ദുൽ കാദറി ന്റേതാണ് ആടുകൾ. പറമ്പിൽ മേയാൻ കെട്ടിയിരുന്ന ആടുകളെ യാണ് ആക്രമിച്ചത്. ഇന്ന് വൈകീട്ട് നാലിനാണ് സംഭവം. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നായശല്ല്യം രൂക്ഷമായതിനാല്‍ പാല്‍, പത്രം വിതരണക്കാരും നാട്ടുകാരും ഭീതിയിലാണ്. ഒരുവർഷം മുമ്പ് നായ്ക്കളെ പിടി കൂടിയെങ്കിലും ഈ വർഷം പരാതികൾ അറിയിച്ചിട്ടും നടപടി ഇല്ലെന്ന് നാട്ടുകാർക്ക് പറയുന്നു.“