ഗുരുവായൂര്‍ : റുമേനിയ സ്വദേശിയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ ഫേസ്ബുക്ക്‌ , വാട്സ്ആപ് ബന്ധങ്ങള്‍. ആത്മഹത്യാ കുറിപ്പില്‍ മറ്റു സ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ ചാറ്റിങ്ങില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. റോമാനിയയിലെ കാബിന സിറ്റിയില്‍ റോബട്ടീന എം ബെജിനാരു(40)വിനെയാണ് മമ്മിയൂര്‍ക്ഷേത്രത്തിനടുത്തുള്ള പ്ലാറ്റിനം പഞ്ചരത്‌ന ഫ്‌ളാറ്റ് സമുച്ചയത്തിന് താഴെ ഇന്നലെ പുലര്‍ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മാണിക്യത്തുപടി ഏറത്ത് ഹരിഹരന്റെ ഭാര്യയാണ് റോബട്ടീന. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്.
flat pancharathanaഎറണാകുളം ഉദയനാല്‍ വീട്ടില്‍ കെ.ജി സദാനന്ദന്റെ ഉടമസ്ഥയിലുള്ള അഞ്ചാംനിലയിലെ ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അഞ്ച് മാസം മുന്‍പ് കൂര്‍ക്കഞ്ചേരി ക്ഷേത്രത്തില്‍വെച്ചാണ് ഇവര്‍ വിവാഹിതരായത്. ബുധനാഴ്ച ഹരിഹരന്റെ മാണിക്യത്തുപടിയുലുള്ള വീട്ടിന്റെ പണികഴിഞ്ഞ് ജോലിക്കാര്‍ക്ക് സല്‍ക്കാരം നല്‍കിയിരുന്നു. ഇത് കഴിഞ്ഞ് അര്‍ദ്ധരാത്രിയോടെയാണ് ഇരുവരും ഫ്‌ളാറ്റിലെത്തിയത്.
പുലര്‍ച്ചെ പോലീസെത്തി വിളിച്ചുണര്‍ത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് ഹരിഹരന്‍ പറഞ്ഞു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലതെത്തി പരിശോധന നടത്തി. ആത്മഹത്യകുറിപ്പ് കണ്ടെടുത്തു. റോബര്ട്ടീന ഇഗ്ലീഷ് പഠിച്ച് വരുതേയുള്ളു. പഠിച്ചിരുന്ന പുസ്തകത്തിലാണ് ആത്മഹത്യ കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചാവക്കാട് തഹസില്‍ദാര്‍ എം.ബി ഗിരീഷിന്റെ സാനിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്‍, ടെമ്പിള്‍ സി.ഐ എന്‍ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി ഹരിഹരനെയും ഫ്‌ളാറ്റിലുള്ളവരെയടക്കം പത്തോളം പേരെ ചോദ്യംചെയ്തു.
റോബര്‍ട്ടീനയെ ദത്തെടുത്ത് വളര്‍ത്തിയിരുന്ന ബന്ധുക്കളായ ദമ്പതികള്‍ അടുത്തിടെ മരിച്ചിരുന്നു. ഇതിനേ ശേഷം അമ്മക്ക് കാന്‍സര്‍ രോഗം ബാധിച്ചതും അറിഞ്ഞിരുന്നു. ഇതിന്റെയെല്ലാം മനോവിഷമത്തിലായിരുന്നു അവരെന്ന് ഹരിഹരന്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യയില്‍ കഴിയുന്ന റോബര്‍ട്ടീന ഒന്നര വര്‍ഷം മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ഹരിഹരന്‍ പറഞ്ഞു. രേഖകള്‍ ശരിയായി കിട്ടിയാല്‍ അടുത്ത ദിവസം ഒന്നിച്ച് റുമേനിയയിലേക്ക് പോകാനിരുന്നതാണെന്നും ഹരിഹരന്‍ പറഞ്ഞു.