ചാവക്കാട് : വിദ്യാര്‍ഥികളോടും രാഷ്ട്രീയപ്രവര്‍ത്തകരോടും മോശമായി പെരുമാറുന്ന ചാവക്കാട് എസ് ഐ എം. കെ രമേഷിനെതിരേ നടപടിവേണമെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് ഫായിസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുന്നത് സ്ഥിരം ശൈലിയാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് രമേഷെന്നും ഇത്തരം നടപടി തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഹമ്മദ് ഫായിസ് പറഞ്ഞു.