ചാവക്കാട് : എ.ഐ.വൈ.എഫ്. പ്രവര്‍ത്ത കരുടെ സമരത്തിനുനേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജ് ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സ്വന്തം ഘടകകക്ഷികള്‍ക്കുപോലും നീതിലഭിക്കാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ അധഃപതിച്ചു. നിരപരാധികളെ അകാരണമായി മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ചാവക്കാട് എസ്.ഐ. പതിവാക്കിയിരിക്കുകയാണ്. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ഷിബു, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റിഷി ലാസര്‍, മുനാഷ് പുന്നയൂര്‍, പ്രിയേഷ് പുന്നയൂര്‍ക്കുളം, ജിജു വടക്കേക്കാട്, എ.എന്‍. ആഷിക്ക്, മുഹമ്മദ് സാലിഹ്, സുവീഷ് പൂക്കോട് എന്നിവര്‍ സംസാരിച്ചു.