ഗുരുവായൂര്‍ : തമ്പുരാന്‍പടി മേഖലയില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. 25ഓളം വീടുകളിലെ വൈദ്യൂതോപകരണങ്ങള്‍ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തമ്പുരാന്‍പടി കാരയൂര്‍ മന്ദാരം റോഡിലാണ് കഴിഞ്ഞ ദിവസം  രാത്രി എട്ടു മണിയോടെ ഇടിമിന്നലില്‍ നാശനഷ്ടം സംഭവിച്ചത്. തെക്കൂട്ടയില്‍ കൃഷ്ണകൃപ നിവാസില്‍ പരമേശ്വരന്റെ വീട്ടിലെ അമ്പതിനായിരം രൂപ വിലവരുന്ന ടി.വി.കത്തി നശിച്ചു. ആഴ്ചത്ത് വാസുവിന്റെ വീട്ടിലെ മെയിന്‍ സ്വിച്ചും ഇലക്ട്രോണിക് മീറ്ററും തകര്‍ന്നു. വീട്ടുവളപ്പിലെ തെങ്ങ് കത്തി നശിച്ചു. മതിലും തകര്‍ന്നിട്ടുണ്ട്. വാര്‍ഡ് കൌണ്‍സിലര്‍ സുനിത അരവിന്ദന്‍, കാരക്കാട് കേശവന്‍, മാളിയേക്കല്‍ ലീലാമ്മ, മാളിയേക്കല്‍ കൃഷ്ണന്‍ നായര്‍, ഓവാട്ട് ചന്ദ്രന്‍, വാഴപ്പുള്ളി പ്രിന്‍സി, വാഴുപ്പുള്ളി സുജിത പ്രിന്‍സന്‍, താത്തിരിയാട്ട് ഉണ്ണികൃഷ്ണന്‍, കുംകാളത്ത് ബാലന്‍, ചാത്തനാത്ത് ഉണ്ണികൃഷ്ണന്‍ പണിക്കര്‍, പീച്ചിലി രമ, ദേവി ദര്‍ശനില്‍ മോഹനന്‍ നായര്‍, ശശി ആഴ്ചത്ത്, ചീരന്‍ റോസിലി, വാഴപ്പുള്ളി എല്‍സി, പുലയമ്പാട്ട് രാമകൃഷ്ണന്‍, അമ്മൂര്‍ കമാലാക്ഷിയമ്മ, ചീരന്‍ ജെയ്‌സ, വിളക്കത്ത് വിശ്വനാഥന്‍, വാഴപ്പുള്ളി മേരി എന്നിവരുടെ വീടുകളിലും ടി.വി.ഫാന്‍, മോട്ടോര്‍, ബള്‍ബ് തുടങ്ങീ ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.