ചാവക്കാട് : മത വിശ്വാസത്തിന്‍റെ ഭാഗമായി പാലിക്കുന്ന ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എങ്ങിനെയെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ എം എല്‍ എ യുമായ ബെന്നി ബഹാന്‍. കോണ്ഗ്രസ് ചാവക്കാട് മണ്ഡലം സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുംബസരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ മതത്തിന്റെ ആളുകളാണ്. അതില്‍ ഇടപെടാന്‍ സര്‍ക്കാരിനാവില്ല. എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസപരമായ ആചാരങ്ങള്‍ പാലിക്കാനുള്ള അവസ്ഥ രാജ്യത്ത് ഉണ്ടാവുകയെന്നതാണ് മതേതരത്വം എന്നും, അങ്ങിനെയാണ് കോണ്ഗ്രസ് രാജ്യത്തെ നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് യു ഡി എഫ് ജില്ലാകമ്മിറ്റി ചെയര്‍മാന്‍ ജോസ് ചാലിശ്ശേരി മാസ്റ്റര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കലാ പ്രതിഭകളെയും മേഖലയിലെ മുതിര്‍ന്ന നേതാക്കളെയും ചടങ്ങില്‍ ആദരിച്ചു. മണ്ഡലം കമ്മിറ്റിയിലെ പുതിയ ഭാരവാഹികളെ ചടങ്ങില്‍ അനുമോദിച്ചു.
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിടന്റ്റ് കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിടന്റ്റ് അനീഷ്‌ പാലയൂര്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ പി യതീന്ദ്രദാസ്, കെ ഡി വീരമണി, നഗരസഭാ പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനി ടീച്ചര്‍, ചാവക്കാട് റൂറല്‍ ബാങ്ക് പ്രസിടണ്ട് കെ കെ സെയ്തുമുഹമ്മദ്‌, ബദറുദ്ധീന്‍, ഷൌക്കത്തലി കെ വി യൂസുഫ് അലി എന്നിവര്‍ സംസാരിച്ചു.