Header

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് സ്ഥാനത്തേക്ക് എതിരില്ലാതെ ധന്യ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ധന്യ ഗിരീഷ്‌
ധന്യ ഗിരീഷ്‌

ചാവക്കാട് : ചവാക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ടായി യുഡിഎഫ് ലെ ധന്യ ഗിരീഷിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. വൈലത്തൂര്‍ ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ് ധന്യ. ഭര്‍ത്താവ് ഗിരീഷാണ് വടക്കേകാട് പഞ്ചായത്ത് മുന്‍ മെമ്പറാണ്‍. മുന്‍ ധാരണ പ്രകാരം പഞ്ചായത്ത് വൈ പ്രസിഡണ്ടായിരുന്ന ലീഗ് അംഗം സുബൈദ വെളുത്തേടത്ത് രാജിവെച്ചതിനെ തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ് നടന്നത്. കൊണ്ഗ്രസ്സിലെ ആറും ലീഗിലെ നാലും അംഗങ്ങളുള്‍പ്പെടെ പത്ത് വോട്ട് ധന്യക്ക് ലഭിച്ചു. പ്രതിപക്ഷത്തെ മൂന്നു പേര്‍ പങ്കെടുത്തില്ല.
എം എ അബൂബക്കര്‍ ഹാജി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയതിനെ തുടര്‍ന്ന് അദേഹം വഹിച്ചിരുന്ന വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ഗ്രസ്സിലെ മുഷ്താഖിനെ തിരഞ്ഞെടുത്തു. ഇതോടെ ഒഴിവുവന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി ലീഗിലെ ശാജിത ഹംസയെ തിരഞ്ഞെടുത്തു. വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം ഗോപകുമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഉമ്മര്‍ മുക്കണ്ടത്ത് മുന്‍ധാരണ പ്രകാരം രാജിവെച്ചതോടെയാണ് വികസനകാര്യ സമിതി അധ്യക്ഷനായിരുന്ന എം എ അബൂബക്കര്‍ ഹാജി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.