ചാവക്കാട്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്‍റെ മുഖത്ത് കുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. അങ്ങാടിത്താഴത്ത് വാടകക്ക് താമസിക്കുന്ന നാഗരാജി(27)നെയാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. അങ്ങാടിത്താഴത്തു തന്നെ വാടകക്കു താമസിക്കുന്ന തേക്കാല്‍ സുബ്രഹ്മണ്ന്‍റെ മകന്‍ ഉണ്ണികൃഷ്ണനാണ് കുത്തേറ്റത്. പതിവായി ലഹരി ഉപയോഗിക്കുന്ന ശീലമുള്ള ആളാണ് നാഗരാജെന്ന് പോലീസ് പറയുന്നു. നാഗരാജിന്‍റെ ലഹരി ഉപയോഗം ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയതതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കുത്താന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. മുഖത്ത് ആഴത്തില്‍ കുത്തേറ്റ ഉണ്ണികൃഷ്ണന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ നാഗരാജിനെ റിമാന്‍ഡ് ചെയ്തു.