ചേറ്റുവ : അധ്യാപകദിനത്തിൽ ഗാന്ധി ദർശന വേദി ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി ഡോ. എസ്. രാധകൃഷ്ണൻ 131നാo ജന്മദിന അനുസ്മരണവും ചേറ്റുവ ജി എം യു പി സ്കൂളിലെ പ്രധാന അധ്യാപിക കെ എസ് ഷീന ടീച്ചറെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ഗാന്ധി ദർശന വേദി ജില്ലാ പ്രസിഡന്റ്‌ അക്ബർ ചേറ്റുവ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ യൂസഫ് പി വി അധ്യക്ഷത വഹിച്ചു. നൂറുദ്ധീൻ ഏറച്ചoവീട്ടിൽ, ഷമീം പടന്നായിൽ, അധ്യാപകരായ പി സി ജിൻസി, കെ ഐ സീനത്ത്, വി എസ് സതീരത്നം, വി എ നസീറ, പി ഡി ശ്രീലത എന്നിവർ പ്രസംഗിച്ചു.