ചാവക്കാട് : ഇനാരയുടെ ബാനറിൽ  കെ സി ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത തത്സമയം ഒരു പെൺകുട്ടി എന്ന ഹ്രസ്വ സിനിമക്ക് ബെസ്റ്റ് സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ് ലഭിച്ചു. ഗോൾഡൻ ടാലൻഡ്സും, കേരളീയം ഖത്തറും ചേർന്ന്
തിരുവനന്തപുരത്തും ഖത്തറിലുമായി നടത്തിയ “വേൾഡ് മലയാളം ഷോർട് ഫിലിം ഫെസ്റ്റിവൽ സീസൺ 2 ” വിൽ
ഇന്ന് നടന്ന മത്സര വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്.
റിലീസിന് മുൻപ് തന്നെ സിനിമക്ക് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉസ്മാൻ പറഞ്ഞു.
തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനവും അവാർഡ് ദാനവും  ഖത്തർ   ഐ സി സി  അശോക ഹാളിൽ കലാപരിപാടികളോടെ സെപ്തംബർ 7 ന് നടക്കും.
മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ കേരളീയം ഖത്തറിനെ പ്രതിനിധീകരിച്ച് സുമേഷ് ജി പങ്കെടുത്തു