ചേറ്റുവ: ചേറ്റുവ പാലത്തിന്റെ ടോൾ പിരിവിന്റെ സൗകര്യാർത്ഥം നിർമ്മിച്ച ഡിവൈഡർ പൊളിച്ചു നീക്കാൻ ഇന്നലെ ആരംഭിച്ച ശ്രമം പരാജയപ്പെട്ടു. ജെ സി ബി ഉപയോഗിച്ചാണ് ഡിവൈഡർ പൊളിച്ചു നീക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ കോൺക്രീറ്റ് ചെയ്ത ഡിവൈഡർ ഇളക്കാൻ ജെ സി ബി കൊണ്ട് കഴിഞ്ഞില്ല. ജെ സി ബി തിരിച്ചു പോയെങ്കിലും പകരം സംവിധാനത്തെ കുറിച്ച സൂചനകളൊന്നും വന്നിട്ടില്ല.
നിരവധി അപകടങ്ങൾക്ക് കാരണമായ ഡിവൈഡർ ഭീഷണി ഉയർത്തി തുടരുന്നു. എത്രയും വേഗത്തിൽ ഡിവൈഡർ പൊളിച്ചു നീക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.