ചാവക്കാട്: രണ്ടാഴ്ച്ചയായി നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട  നിലയിൽ കണ്ടെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചാവക്കാട് പുതിയ പാലത്തിനു സമീപം ഹിറാ റസ്റ്റോറൻറിനു സമീപമാണ് ബൈക്ക് ഹാൻഡ് ലോക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. സമീപത്തെ വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് ചാവക്കാട് സ്റ്റേഷനിൽ എ.എസ്.ഐ അനിൽ മാത്യുവിൻറെ നേതൃത്വത്തിൽ എത്തിയ പൊലീസാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. പൊന്നാനിയിൽ രജിസ്റ്റർ ചെയ്ത ബൈക്കാണിതെന്ന് പൊലീസ് പറഞ്ഞു.