പുന്നയൂര്‍:  എൻ എച്ച് 17 ന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എടക്കഴിയൂർ കാജാകമ്പനി സെന്ററിൽ റോഡ് ഉപരോധിച്ചു. മണ്ഡലം പ്രസിഡണ്ട് മുനാഷ് പുന്നയൂർ അദ്ധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. കെ അബൂബക്കർ,  മൊയ്ദീൻഷാ പള്ളത്ത്, ആർ. വി, മുഹമ്മദ് കുട്ടി, പി. സി, ബഷീർ, യൂസഫ് മന്ദലംകുന്ന്, മുജീബ് അകലാട് എന്നിവർ പ്രസംഗിച്ചു.