മന്നലാംകുന്ന് : സമീക്ഷ കലാ സാംസ്കാരിക സമിതി പ്രവർത്തകർ ഹര്‍ത്താല്‍  ദിനത്തില്‍  പരിസര ശുചികരണം  നടത്തി.  മന്നലാംകുന്ന് റേഷൻ കട മുതൽ ബദർപള്ളി വരെയുള്ള നാഷണൽ  ഹൈവേയുടെ ഇരുവശങ്ങളാണ്  പ്രവർത്തകർ ശുചികരിച്ചത്.  സമിതി രക്ഷാധികാരി ടി. കെ. ഉസ്മാൻ ഉദഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ ടി. കെ ഹുസൈൻ അധ്യക്ഷത വഹിച്ചു.  രക്ഷാധികാരികളായ എ.  ഹുസൈൻ മാസ്റ്റർ, ടി. കെ ലത്തീഫ്, ഭാരവാഹികളായ  റിയാസ് കാരയിൽ, ടി. കെ ഉമ്മർ, സാബിഖ്, അസ്‌ലം, അമീഷ്, ഫിറോസ് തുടങ്ങിയ പ്രവർത്തകർ നേതൃത്വം നൽകി . ടി. കെ ആഷിഫ് സ്വാഗതവും, ജോ. സെക്രടറി ജാസിൽ നന്ദി പറഞ്ഞു