Header

ഗതാഗത താളം തെറ്റിച്ച പച്ചപ്പരിഷ്ക്കാരങ്ങള്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: അടിസ്ഥാന സജ്ജീകരണങ്ങളൊന്നും ഒരുക്കാതെ ആരംഭിച്ച ചാവക്കാട്ടെ ഗതാഗത പരിഷ്ക്കരണം ട്രാഫിക് ഐലന്‍്റ് പരിസരത്ത് താളം തെറ്റുന്നു. പൊലീസ് നോക്കി നില്‍ക്കെ വാഹനങ്ങള്‍ ഒരേ സമയം മത്സരിച്ച് നേര്‍ക്ക് നേരെ കയറി വന്നുള്ള അപകടങ്ങള്‍ പതിവാകുന്നു.
നഗരത്തില്‍ ട്രാഫിക് ഐലന്‍്റ് ജംങ്ഷനില്‍ ചേറ്റുവ ഭാഗത്ത് നിന്ന് നേരെ കുന്നംകുളം ഭാഗത്തേക്കും ഏനാമാവ് റോഡില്‍ നിന്ന് നേരെ ബീച്ച് റോഡിലേക്കും വരുന്ന വാഹനങ്ങളാണ് പതിവായി അപകടത്തിലാകുന്നത്. ട്രാഫിക് ഐലന്‍്റ് പരിസരത്തെ നാലും കൂടിയ റോഡിലത്തെുമ്പോള്‍ ഇടത് ഭാഗമായ ചേറ്റുവ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളെ ഏനാമാവ് റോഡിലൂടെ വരുന്നവരും വലത് ഭാഗമായ ഏനാമാവ് റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളെ ചേറ്റുവ ഭാഗത്ത് നിന്ന് വരുന്നവരും ഗൗനിക്കാതെയാണ് അതിവേഗത്തില്‍ കടന്നു പോകുന്നത്. ഗതാഗത നിയമത്തിനു വിപരീതമായി ഏനാമാവ് റോഡില്‍ നിന്നുള്ളവരെ ചേറ്റുവ റോഡിലേക്കും ചേറ്റുവ റോഡില്‍ നിന്നുള്ളവരെ തിരിച്ചും കയറ്റാതെ വണ്‍വെ സംവിധാനം തെറ്റിക്കാതെ നോക്കി നിയന്ത്രിക്കാന്‍ മാത്രമാണ് ഇവിടെ ഹോം ഗാര്‍ഡുകള്‍ നില്‍ക്കുന്നത്. ഇവര്‍ നോക്കി നില്‍ക്കുമ്പോഴാണ് പലപ്പോഴും അപകടം നടക്കുന്നതും. ഞായറാഴ്ച്ച ഒരു വനിത അതിവേഗം വാഹനമോടിച്ച് മുമ്പില്‍ പോയ കാറിന്‍്റെ പുറകിലിടിച്ച് സാരമല്ലാത്ത പരിക്കേറ്റിരുന്നു. ഏനാമാവ് റോഡില്‍ നിന്ന് കയറി വന്ന ഇതര സംസ്ഥാനത്ത് നിന്നുള്ള ടൂറിസ്റ്റ് ബസ് തന്റെ വാഹനത്തില്‍ ഇടിക്കുമെന്ന ഭയത്തിലാണ് ഈ സ്ത്രീ അതിവേഗത്തില്‍ വാഹനമോടിച്ചത്. ഇടത് ഭാഗം നോക്കുന്ന തത്രപ്പാടില്‍ മുന്‍ഭാഗത്തെ കാറിലിടിക്കുകയായിരുന്നു. പകല്‍ ഇതാണ് ഇവിടെ അവസ്ഥയെങ്കില്‍ രാത്രിയിലെ കാര്യം ഭയാനകമാണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് നാല് ഭാഗത്ത് നിന്നുള്ള വാഹനങ്ങളും തലങ്ങും വിലങ്ങും ഇവിടെ ചീറിപ്പായുന്നത്. ട്രാഫിക് ഐലന്‍റ് മൂടിക്കെട്ടി ഉയരം കൂടിയ സിഗ്നല്‍ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നതിനാല്‍ എതിര്‍ഭാഗത്തെ വാഹനങ്ങള്‍ ചെറിയ വാഹനങ്ങളിലുള്ളവര്‍ക്ക് കാണാനാകുന്നില്ല. അതിവേഗം വരുന്ന വാഹനങ്ങള്‍ മുന്നിലത്തെുമ്പോഴാണ് മറ്റുവാഹനങ്ങള്‍ കാണുന്നത്. വാഹനങ്ങള്‍ വണ്‍വെ പാലിക്കുന്നതിനായി റോഡില്‍ സ്ഥാപിച്ച തകര ഷീറ്റുകള്‍ വണ്‍വെ സമയം കഴിഞ്ഞും നീക്കം ചെയ്യാതെവെക്കുന്നത് മൂലം വാഹനങ്ങള്‍ തോനിയപോലെയാണ് ഇതുവഴി പോകുന്നത്. രാത്രിയിലെത്തുന്ന ദീര്‍ഘ ദൂര യാത്രക്കാര്‍ വഴിതെറ്റുന്നത് പതിവാണ്. രാത്രി പതിനൊന്നിനു ശേഷം കടകള്‍ തുറക്കാന്‍ അനുവദിക്കാത്ത പോലീസ് നടപടി മൂലം ചാവക്കാട് നഗരം വിജനമായിരിക്കും. വണ്‍‌വേ പ്രകാരം സ്ഥാപിച്ച സിഗ്നല്‍ ബോര്‍ഡുകളും റോഡിലെ തടയല്‍ ബോര്‍ഡുകളിലും പെട്ട് വട്ടം കറങ്ങുന്ന യാത്രക്കാര്‍ക്ക് വഴി അന്വേഷിക്കാന്‍ ഒരാളെയും കിട്ടില്ല. ഗൂഗിള്‍ ഗുരു വഴികാട്ടിയാലും ചാവക്കാടെത്തിയാല്‍ പെട്ടത് തന്നെ. തകരഷീറ്റുകള്‍ ഉപയോഗിച്ച് റോഡടച്ച് കെട്ടിയതിനാല്‍ കുന്നംകുളം ഭാഗത്തേക്ക് പോകേണ്ട ചേറ്റുവ ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ പുതുപൊന്നാനി ഭാഗത്തേക്കും, ഏറണാകുളത്തേക്ക് പോകേണ്ട പുതുപൊന്നാനി ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ കുന്നംകുളത്തുമാണ് എത്തുന്നത്.
ജന ദുരിതവും കച്ചവട മാന്ദ്യവും ഉയര്‍ത്തിക്കാട്ടി നടന്ന ട്രാഫിക് പരിഷ്ക്കരണ വിരുദ്ധ സമരങ്ങളുടെ പൊടിപോലും കാണാനില്ല. ഗുണകരമായ ഒരുമാറ്റവും ട്രാഫിക് പരിഷ്കരണത്തില്‍ സംഭവിച്ചിട്ടില്ലെങ്കിലും നയിക്കാന്‍ ആളില്ലാതെ സമരങ്ങള്‍ കെട്ടടങ്ങി. പാര്‍ട്ടി അനുഭാവിയായ ചാവക്കാട്ടെ വ്യാപാരി നേതാവിന് ഉന്നത സ്ഥാനങ്ങള്‍ നല്‍കിയതോടെയാണ്‌ വ്യാപാരികളുടെ സമരങ്ങള്‍ നിലച്ചതെന്നും പറയുന്നു. അശാസ്ത്രീയ ട്രാഫിക് പരിഷ്കരണത്തിനെതിരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ കോടതിയില്‍  ഫയല്‍ ചെയ്ത കേസുമാത്രമാണ് ഇപ്പോഴുള്ളത്. ആറാം തിയതി തീരുമാനിച്ചിരുന്ന ഹിയറിംഗ്  മാറ്റിവെച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.