ചാവക്കാട് : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബിന്റെയും മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റേയും സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തി. ബിപ്ലബ്കുമാർ ദേബ് ഉദ്ഘാടനം ചെയ്യുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനം നടക്കുന്ന ചാവക്കാട് ബസ്സ്റ്റാൻഡ് സ്‌ക്വയർ, തിരുവത്ര സരസ്വതി വിദ്യാനികേതൻ സ്കൂൾ, ഗുരുവായൂർ ക്ഷേത്രപരിസരം, എന്നിവിടങ്ങളിലാണ് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയത്. സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയുള്ള ത്രിപുര മുഖ്യമന്ത്രിയുടെ എസ്പി ശങ്കർ ദേബ്‌ദാസ്, സ്പെഷ്യൽ ബ്രാഞ്ച് എ സി പി ബാബു സി തോമസ്, കുന്നംകുളം എസിപി സി എസ് സിനോജ്, ചാവക്കാട് സി ഐ ഗോപകുമാർ എന്നീ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.