കടപ്പുറം : തോട്ടാപ്പ് ലൈറ്റ് ഹൗസിന് മുന്നിലെ ഗാലന്റ് ക്ലബ്ബിന് പുറകിലെ ബീച്ചിൽ വർഷങ്ങൾക്ക് ശേഷം കടലാമ കൂടുവച്ചു.
ഏറെ കാലമായി കടലേറ്റം മൂലം ഇവിടെ തീരം ഉണ്ടായിരുന്നില്ല. കടലമ്മ കനിഞ്ഞു നൽകിയ പഞ്ചാര മണലിൽ കഴിഞ്ഞ ദിവസമാണ് കടലാമ കൂടുവച്ചത്. കടലാമ സംരക്ഷകരായ
ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരും ഗാലന്റ് ക്ലബംഗങ്ങളും ചേർന്ന് കൂടിന് ച്ചുറ്റും വല വിരിച്ച് കാവൽ ഏർപ്പെടുത്തി. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഇറങ്ങാന്‍ 45 ദിവസമെടുക്കും. ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ജെ ജെയിംസ്, മഹാത്മ ക്ലബ്ബ് പ്രസിഡന്റ് ഹാരിസ്, ഗാലന്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബഗംങ്ങളായ ഷെമീർ കെ എസ്, ബാദുഷ വി എച്ച്, റാഷിദ് പി എം, ഹനീഫ വി എച്ച്, അബൂബക്കർ സി കെ, ഷിഹാബ് എന്‍ എസ് എന്നിവരുടെ നേതൃത്തിലാണ് മുട്ടകള്‍ക്ക് സംരക്ഷണം ഒരുക്കുന്നത്.