ചാവക്കാട്: മറവിരോഗത്തെ തുടര്‍ന്ന് അലഞ്ഞു നടന്ന വൃദ്ധന്‍റെ ബന്ധുക്കളെ ചാവക്കാട് പോലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ ഏല്‍പിച്ചു. ഗുരുവായൂരില്‍ കല്യാണച്ചടങ്ങിനെത്തിയ മറവിരോഗം ബാധിച്ച പാലക്കാട് സ്വദേശിയായ കഞ്ചിക്കോട് സത്രപ്പടി കാഞ്ഞിരപ്പറമ്പില്‍ മണിയനെ(75)യാണ് ചാവക്കാട് പോലീസിന്റേയും ജീവകാരുണ്യപ്രവര്‍ത്തകന്‍റെയും നേതൃത്വത്തില്‍ ബന്ധുക്കളെ ഏല്‍പ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കടപ്പുറം മുനയ്ക്കടവില്‍ മണിയന്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ശ്രദ്ധല്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്. മറവിരോഗിയായ മണിയന് തന്‍റെ നാട് കഞ്ചിക്കോട് ആണെന്ന് മാത്രമാണ് പോലീസിനോട് പറയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ചാവക്കാട് പോലീസ് വാളയാര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങി. ചാവക്കാട് പോലീസ് മണിയന്റെ ഫോട്ടോയെടുത്ത് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് വാളയാര്‍ പോലീസ് ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ബന്ധുക്കളെത്തി മണിയനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രായമായ ആളായതിനാല്‍ പാലയൂരിലെ ഇമ്മാനുവല്‍ ജീവകാരുണ്യപ്രവര്‍ത്തക സമിതി അംഗമായ സി.എല്‍.ജേക്കബിനോട് ബന്ധുക്കളെത്തും വരെ മണിയനെ നോക്കാനായി പോലീസ് എല്‍പ്പിച്ചിരുന്നു. ഞായറാഴ്ച ഗുരുവായുരിലെ ഒരു വിവാഹച്ചടങ്ങില്‍ ബന്ധുക്കളോടൊപ്പം എത്തിയ മണിയന്‍ ഓര്‍മ്മക്കുറവുള്ളതിനാല്‍ അവിടെ നി്നിന്നും ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണിയനെ കാണാതായത് സംബന്ധിച്ച് ഗുരുവായൂര്‍ പോലീസില്‍ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എസ്.സി.പി.ഒ അബ്ദുള്‍സലാം എിവരാണ് മണിയന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പ്രയത്‌നത്തിന് നേതൃത്വം നല്‍കിയത്.
ഫോട്ടോ: മണിയനെ പാലയൂരിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍ സി.എല്‍.ജേക്കബ് ബന്ധുവിനെ ഏല്‍പ്പിക്കുന്നു