പുന്നയൂര്‍ക്കുളം: ചമ്മനൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ കോമരമായി മാഞ്ചിറയ്ക്കല്‍ താമിയുടെ മകന്‍ വാസുദേവനെ അവരോധിച്ചു.
ക്ഷേത്രം തന്ത്രി മുല്ലപ്പിള്ളി ശശിധരന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം തിരുമേനി നാരായണന്‍കുട്ടി, സെക്രട്ടറി സുരേഷ് പാലക്കല്‍, പ്രസിഡന്‍്റ ശിവഭാസന്‍ പരത്തിവളപ്പില്‍ എന്നിവരുള്‍പ്പടെയുള്ള അംഗങ്ങളും ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.