എടക്കഴിയൂര്‍ : തൃശൂർ സോഷ്യൽ ഫോറസ്ട്രി, ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.
തൃശുർ സോഷ്യൽ ഫോറസ്ട്രി എ സി എഫ് ജയമാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു
. കടലാമ പോസ്റ്റർ ഹെഡ്മാസ്റ്റർ വി ഒ ജയിംസ് പ്രകാശനം ചെയ്തു.
കടലാമ സംരക്ഷകരായ എന്‍ ജെ ജെയിംസ്, സെയ്തുമുഹമ്മദ്, സലിം ഐഫോക്കസ് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ഫോറസ്റ്റു ഉദ്യോഗസ്ഥരായ സദാനന്ദൻ, ചാക്കോ, വിജയൻ എന്നിവർ സംസാരിച്ചു.