എടക്കഴിയൂർ : ടയർ പൊട്ടി മിനി ലോറി കീഴ്മേൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രിയേഷിനാണ് പരിക്കേറ്റത്. ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ എടക്കഴിയൂർ സ്‌കൂളിന് സമീപമാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് മിനിലോറി മറിഞ്ഞത്. സാനിറ്ററി വസ്തുക്കൾ കയറ്റി കോഴിക്കോട് നിന്ന് വരികയായിരുന്ന വാഹനമാണ് തലകീഴായി മറിഞ്ഞത്. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഏഴോടെ മറിഞ്ഞ ലോറി അഞ്ച് മണിക്കൂർ നടുറോഡിൽ കിടന്നു. ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് ക്രെയിൻ കൊണ്ടുവന്നു ലോറി പൊക്കിയെടുത്തത്.