ഗുരുവായൂർ : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പുതുക്കൽ നഗരസഭയിലെ വിവിധ മേഖലകളിൽ നാളെ മുതൽ ആരംഭിക്കും. 2018ൽ ആർ എസ് ബി വൈ കാർഡ് പുതുക്കിയവർക്കും ‘ ആയുഷ്മാൻ ഭാ രത് ‘ കത്ത് ലഭിച്ചവർക്കും ഈ പദ്ധതിയിൽ ഗുണഭോക്താക്കളാകാവുന്നതാണ്. ആർ എസ് ബി വൈ യിൽ ഉൾപ്പെടു കുടുംബത്തിലെ ഒരാൾ 50 രൂപയും റേഷൻ കാർഡും ആധാർ കാർഡുമായി താഴെ പറയുന്ന കേന്ദ്രങ്ങളിൽ എത്തേണ്ടതാണെന്ന് ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചു.
മെയ് 11, 12, 13 തിയ്യതികളിൽ ജിയുപി സ്കൂൾ ഗുരുവായൂർ. 14, 15 തിയ്യതികളിൽ കാരയൂർ എൽ പി സ്കൂൾ. 16, 17 തിയ്യതികളിൽ ഇരിങ്ങപ്പുറം വായനശാല. 18ന് രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാൾ തൈക്കാട്.
മെയ് 15ന് തൈക്കാട് സോണൽ ഓഫീസ്.