ചാവക്കാട് : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.ഫ് ആഭിമുഖ്യത്തില്‍ വി.ഡി.സതീശന്‍ എം.എല്‍.എ.നയിക്കുന്ന പ്രക്ഷോഭ ജാഥക്ക് ചാവക്കാട് നല്‍കുന്ന സ്വീകരണത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ചാവക്കാട് വഞ്ചിക്കടവിലുള്ള മുസ്ലീം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ഓഫീസാണ് സ്വാഗത സംഘം ഓഫീസായി പ്രവര്‍ത്തിക്കുന്നത്. കെ.പി.സി.സി. മെമ്പര്‍ പി.കെ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ആര്‍.വി.അബ്ദുറഹീം, നേതാക്കളായ വി.കെ.മുഹമ്മദ്, കെ.നവാസ്, പി.കെ.ബഷീര്‍ , കാര്‍ത്യായനിടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെബ്രുവരി 18 ന് വൈകീട്ട് 6 മണിക്ക് ചാവക്കാട് വസന്തം കോര്‍ണറില്‍ നല്‍കുന്ന സ്വീകരണ സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.