Header

പ്രസാദിന്‍റെ വീടിനു കാരുണ്യത്തിന്‍റെ കട്ടിളവെപ്പ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കെ എം സി സി കടപ്പുറം പഞ്ചായത്ത് യു എ ഇ കോഡിനേഷന്‍ കമ്മിറ്റിയുടെ പ്രസാദ് സുനിത ദമ്പതികള്‍ക്കുള്ള ബൈത്തുല്‍ റഹ്മയുടെ(കാരുണ്യ ഭവനം ) കട്ടിളവെക്കല്‍ കര്‍മ്മം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് നിര്‍വഹിച്ചു. ബ്‌ളാങ്ങാട് ഖത്തീബ് കെ എം മുഹമ്മദ് ബാഖവി പ്രാര്‍ത്ഥന നടത്തി. ബ്‌ളാങ്ങാട് പൂതിരുത്തിയില്‍ പ്രസാദിന്റെ തറവാട് മുറ്റത്താണ് എട്ടു ലക്ഷം രൂപ ചിലവില്‍ ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈത്തുല്‍ റഹ്മ ഉയരുന്നത്.  ഒരു കോടിരൂപ ചിലവുചെയ്ത് കോഡിനേന്‍ കമ്മിറ്റി പണിയു 10 വീടുകളില്‍ അഞ്ചാമത്തെ വീടാണ് ഇവര്‍ക്ക് നല്‍കുന്നത്. മൂന്നു വീടുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. പ്രസാദ് സുനിത ദമ്പതികളുടെ വീടടക്കം രണ്ടു വീടുകള്‍ നിര്‍മ്മാണത്തിലാണ്. ഇനിയുള്ള  അഞ്ചു വീടുകളുടെ പണികള്‍ ഉടന്‍ ആരംഭിക്കുമെ് കെ എം സി സി നേതാക്കള്‍ പറഞ്ഞു. സഹോദരസമുദായ അംഗങ്ങളായ വീട്ടുകാരുടെ കര്‍മ്മങ്ങള്‍ക്കു ശേഷമാണ് കട്ടിളവെക്കല്‍ ചടങ്ങ് നടത്തിയത്. പ്രസാദ് സുനിത ദമ്പതികളുടെ അമ്മമാരായ ജാനു, സുലോജന അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കു പുറമെ കെ എം സി സി നേതാക്കളായ  പി അബ്ദുല്‍ ഹമ്മീദ്, കെ എസ് നഹാസ്, ആര്‍ വി മുസ്തഫ, ആര്‍ വി ഹാഷിം, സി എം റസാഖ്, ജാഫര്‍, ആര്‍ ഷാഹു, പി കെ അബൂബക്കര്‍, പി എം അബ്ദുള്ളമോന്‍, ബി ടി സുബൈര്‍ തങ്ങള്‍, തെക്കരകത്ത് കരീം ഹാജി, പി വി ഉമ്മര്‍കുഞ്ഞി, വി കെ ഷാഹുല്‍ ഹമ്മദ് ഹാജി, എ കെ അബ്ദുല്‍ കരീം,  വി കെ കുഞ്ഞാലു, പി സി കോയമോന്‍, പി സി ബീരാന്‍ സാഹിബ്, ബി പി വി തങ്ങള്‍, ആര്‍ കെ ഇസ്മായില്‍, സി ബി എ ഫത്താഹ്, നൗഷാദ് തെരുവത്ത്, സലാം ബ്‌ളാങ്ങാട്, ആര്‍ വി ഷബീര്‍, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, ജില്ലാപഞ്ചായത്തഗം ഹസീന താജുദ്ധീന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ്കമ്മിറ്റി ചെയര്‍മാന്‍ എം എ, അബൂബക്കര്‍ഹാജി, ബ്ലോക്ക് മെമ്പര്‍ ഷാജിത ഹംസ, പഞ്ചായത്ത് അംഗങ്ങളായ പി കെ ബഷീര്‍, വി എം മനാഫ്, അഷ്‌ക്കറലി, ഷംസിയ തൗഫീഖ്,  ഷൈല മുഹമ്മദ്,  വി പി മന്‍സൂറലി, എ എച്ച് സൈനുല്‍ ആബ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിന് ജാതിമത രാഷ്ട്രീയ ഭേദമന്യേ  നിരവധിപേര്‍ സാക്ഷികളായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.