ഗുരുവായൂര്‍ : എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവിട്ട്  നവീകരിച്ച നഗരസഭ 26ാം വാര്‍ഡിലെ ഇരിങ്ങപ്പുറം – വന്നേരി പറമ്പ് റോഡ് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കൗസിലര്‍മാരായ അഭിലാഷ് വി. ചന്ദ്രന്‍, ടി.എസ്. ഷെനില്‍, സവിത സുനില്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എ.എസ്. മനോജ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം.എം. സുനില്‍കുമാര്‍, മുന്‍ കൗസിലര്‍മാരായ പി.ഐ. ലാസര്‍, രമണി പ്രേംനാഥ്, കെ.കെ. ജ്യോതിരാജ് എന്നിവര്‍ സംസാരിച്ചു.