ചാവക്കാട് : സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് രാവിലെ നഗരസഭ ഓഫീസ് പരിസരത്ത് ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.
ശുഐബ് കൊലപാതകം സി ബി ഐ അന്വേഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും രാപകല്‍ സമരം നടക്കുന്നുണ്ട്.
യുഡിഎഫ് നേതാക്കളായ കെ പി എ മജീദ്, ബെന്നിബഹനാന്‍ തുടങ്ങിയവര്‍ വിവിധസമയങ്ങളില്‍ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കും. നാളെ നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്യും.