ചേറ്റുവ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനിൽ സി പി എമ്മിലെ എൻ.ആർ.ഗണേശൻ രാജിവെച്ച ഒഴിവിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 732 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.എ.നൗഷാദ് കൊട്ടിലിങ്ങൽ വിജയിച്ചു. വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് യുഡിഎഫ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തി.