മന്നലാംകുന്ന്‍ : ഡ്രാഗൺ കരാട്ടെ ക്ലബിന്റെ 20-)0 വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉമോജ -2019 ന്റെ ലോഗോ പ്രകാശനം എം പി ഇ.ടി മുഹമ്മദ്‌ ബഷീർ നിർവഹിച്ചു. ചാവക്കാട് തിരുവത്ര സ്വദേശിയും യു.എ.ഇ-യിൽ ഡിസൈനറുമായ ഫിറോസ് ആണ് ലോഗോ രൂപകല്പന ചെയ്തത്.

ഇരുപതിലധികം വര്‍ഷമായി ചാവക്കാട് – പൊന്നാനി മേഖലയിൽ, കരാട്ടെ പരിശീലകനായി പ്രവര്‍ത്തിക്കുന്ന സെൻസെയ് മുഹമ്മദ്‌ സ്വാലിഹാണ് ഡ്രാഗൺ കരാട്ടെ ക്ലബിന്റെ സ്ഥാപകനും മുഖ്യ പരിശീലകനും. ധാര്‍മിക മൂല്യത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള പരിശീലനം ഡ്രാഗൺ കരാട്ടെ ക്ലബ്ബിനെ വ്യത്യസ്തമാക്കുന്നു.

ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന കർമപരിപാടികള്‍ക്കാണ് ഡ്രാഗന്‍ കരാട്ടെ ക്ലബ്ബ് രൂപം നല്‍കിയത്. പഠനോപകരണ വിതരണം, ബോധവത്ക്കരണ ക്‌ളാസുകൾ, മതസൗഹാർദ സംഗമം, രക്ഷാകർതൃസംഗമം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വാർഷികാഘോഷങ്ങളുടെ ഭാഗമായി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതായി ഭാരവാഹികള പറഞ്ഞു.
ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് 06-01-2019 നു മന്ദലാംകുന്ന് ബീച്ചിൽ വെച്ച് കലാ-കായിക പ്രകടനം നടക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ-കായിക രംഗത്തെ പ്രമുഖർ സംബന്ധിക്കും,